Hero Image

“എന്റെ കരളേ…” ; കരളിന്റെ ആരോഗ്യം നില നിർത്താൻ നിങ്ങളുടെ ഡയറ്റിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തൂ..

ശരീരത്തിലെ ഏറ്റവും വലുപ്പം കൂടിയ ഗ്രന്ഥിയാണ് കരള്‍. വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് കരളിന്‍റെ ആരോഗ്യം താഴേക്ക് പോകാം. കരൾ രോഗങ്ങൾ ജീവിത ശൈലി കൊണ്ടും വരാം.ഭക്ഷണ ക്രമത്തിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ പോലും വലിയ രീതിയിൽ ഗുണം ചെയ്തേക്കാം.കരളിന്‍റെ ആരോഗ്യത്തിന് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

1.വെളുത്തുള്ളി

വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകളും ആലിസിനും കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്. അതിനാല്‍ വെളുത്തുള്ളി ധാരാളമായി ഭക്ഷണത്തിന്റെ ഭാഗമാക്കാം.

2. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന് ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ചേർക്കുന്നത് കരളിന്‍റെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കും.

3. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം ഉൾകൊള്ളുന്ന ഗ്രീന്‍ ടീ കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്

4. ബീറ്റ്റൂട്ട്

നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. അതിനാല്‍ ഇവ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും

5. ക്രൂസിഫറസ് പച്ചക്കറികള്‍

ഫൈബറും വിറ്റാമിനുകളും മറ്റ് പോഷകഗുണങ്ങളും ഉൾകൊള്ളുന്ന ബ്രൊക്കോളി, കോളിഫ്ലവര്‍, കാബേജ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികള്‍ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നന്നായി ഗുണം ചെയ്യും

READ ON APP